സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചു. ടീമിന്റെ താത്പര്യപ്രകാരം രോഹിത് ശര്‍മ സ്വയം മാറിനില്‍ക്കുകയായിരുന്നു.
സിഡ്‌നി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ ന്‍ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ എല്ലാവരും പുറത്തായി. 185 റണ്‍സ് ആണ് ആകെ സ്‌കോര്‍ ചെയ്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് 9 റണ്‍സ് എടുക്കുന്നതിനിടയില്‍ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് നഷ്ടമായി. ബുംറ യ്ക്കാണ് വിക്കറ്റ്. രോഹിത് ശര്‍മ യ്ക്ക് പകരം ജസ്പ്രീത് ബുംറ യുടെ നേതൃത്വത്തില്‍ ആയിരുന്നു അവസാന ടെസ്റ്റിന് ഇന്ത്യ ഇറങ്ങിയത്.
മോശം ഫോമിനെ തുടര്‍ന്ന് രോഹിതിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ടീമിന്റെ താത്പര്യപ്രകാരം രോഹിത് സ്വയം മാറിനില്‍ക്കുകയായിരുന്നു എന്നാണ് ടോസിന് ശേഷം ബുറം പറഞ്ഞത്. അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. വെറും 4 റണ്‍സ് എടുത്ത കെഎല്‍ രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് പുറത്താക്കിയത്. 10 റണ്‍സ് എടുത്ത യശസ്വി ജെയ്‌സ്വാള്‍ എട്ടാം ഓവറില്‍ ബോളണ്ടിന്റെ പന്തില്‍ മടങ്ങി. രോഹിത്തിന് പകരക്കാരനായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ മികച്ച ഇന്നിങ്‌സിന് തുടക്കമിട്ടെങ്കിലും 20 റണ്‍സ് എടുത്ത് പുറത്തായി. 17 റണ്‍സ് എടുത്ത വിരാട് കോലിയും അധികം വൈകാതെ മടങ്ങി. ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ സ്മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു കോലിയുടെ പുറത്താവല്‍. ഈ സീരീസിലെ മിക്ക ഇന്നിങ്‌സുകളിലും സമാനമായ പന്തിലാണ് കോലി പുറത്തായിട്ടുള്ളത
ടെസ്റ്റ് കരിക്കറ്റ് ഇന്ത്യ ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ബുംറ കോലി രോഹിത് ശര്‍മ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
കൊനേരു ഹംപി ലോക റാപ്പിഡ് ചെസ് കിരീടംഇന്ത്യന്‍ ചെസ് താരം കൊനേരു ഹംപി ലോക റാപ്പിഡ് ചെസ് കിരീടം നേടി.
और पढो »
ദിലീപ് ശങ്കറിന്റെ മരണം: ആന്തരിക രക്തസ്രാവം കാരണംപ്രശസ്ത സീരിയൽ താരം ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം. പൊലീസ് പരിശോധനയിൽ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന.
और पढो »
കാംബ്ലിയുടെ ആരോഗ്യ നില മോശമായി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചുമുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. താരത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു.
और पढो »
World Chess Championship 2024: ഗുകേഷ് ലോക ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരംലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി ഗുകേഷിന് കിരീടം. പതിനാലാം റൗണ്ടിൽ ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ചു. ഏഴര പോയിന്റുമായാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്. വിശ്വനാഥൻ ആനന്ദിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകചാമ്പ്യനാണ് ഗുകേഷ്. ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് ഗുകേഷ്.
और पढो »
World Chess Championship 2024: ഗുകേഷ് ലോക ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം18ാം വയസിലാണ് ഗുകേഷ് ലോകചാമ്പന്യനായിരിക്കുന്നത്. ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്.
और पढो »
സിനിമ, സീരിയൽ താരം മീന ഗണേശ് അന്തരിച്ചുഎട്ട് വയസുകാരനായ സിനിമയും സീരിയൽ താരം മീന ഗണേശ് വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് സിനിമ, സീരിയൽ രംഗത്ത് താരം സജീവമായിരുന്നു. 1976 മുതൽ സിനിമ, സീരിയൽ രംഗത്ത് താരം സജീവമായിരുന്നു. നന്ദനം, മീശമാധവൻ, കരുമാടിക്കുട്ടൻ, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
और पढो »