കേരളത്തിലെ 63-ാം സംസ്ഥാന സ്കൂൾ കലോത്സവം തലസ്ഥാനത്ത് ഇന്ന് തിരിതെളിയുന്നു. മത്സരങ്ങൾക്ക് തുടക്കമാകുന്നതിനായി തിരുവനന്തപുരത്ത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.
കേരള സ്‌കൂൾ കലോത്സവം 2025 തലസ്ഥാനത്ത് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ (എംടി നിള) രാവിലെ 9ന് പതാക ഉയര്‍ത്തും. തുടർന്ന് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. 11 മണിക്ക് മത്സരങ്ങൾ ക്ക് തുടക്കമാകും. അതേസമയം വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിലാണ് സ്വർണ്ണ കപ്പിന് സ്വീകരണം നൽകിയത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് സ്വർണക്കപ്പ് ഏറ്റുവാങ്ങിയത്.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര നടന്നത്. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയ ശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ എത്തി. കലോത്സവത്തിന്റെ രജിസ്ട്രേഷനും ഇന്നലെ തുടങ്ങിയിരുന്നു. മടക്കിവച്ച പുസ്തകത്തിന് മുകളിൽ വളയിട്ട കൈകൾ,അതിന് മുകളിൽ വലംപിരി ശംഖ് ഇങ്ങനെയാണ് സ്വർണക്കപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈ സ്വർണക്കപ്പ് ആര് നേടുമെന്ന് അറിയാനുള്ള ആകാംക്ഷയാണ് ഇനി. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.1957ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേളയിൽ 10000ഓളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 2016ന് ശേഷം തിരുവനന്തപുരം വീണ്ടും കലാമാമാങ്കത്തിന് വേദിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും
കേരള സ്‌കൂൾ കലോത്സവം കലോത്സവം തിരുവനന്തപുരം കലാമാമാങ്കം മത്സരങ്ങൾ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
IFFK 2024: തലസ്ഥാനത്ത് വീണ്ടുമൊരു സിനിമാക്കാലം; കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും , ആദ്യ ദിനം ശ്രദ്ധേയമായ 10 സിനിമകൾകേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും : International Film Festival Of Kerala 29th Edition Begin Today
और पढो »
രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ ഇന്ന് കേരള ഗവർണറായി ചുമതലയേൽക്കുംരാജേന്ദ്ര വിശ്വനാഥ് ആർലെക്കർ ബീഹാർ ഗവർണർ പദവിയിൽ നിന്നും കേരള ഗവർണറായി ചുമതലയേൽക്കുകയാണ്. ഇന്ന് രാവിലെ 10.30 മണിയോടെ രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല!Kerala Gold Rate: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. രണ്ടു ദിവസമായി കുതിക്കുകയായിരുന്ന സർണവിലയിൽ ഇന്ന് അനക്കമില്ല.
और पढो »
Palakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യംസ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
और पढो »
Allu Arjun Released: അല്ലു അർജുൻ ജയിൽ മോചിതനായി; ഇറങ്ങിയത് പിൻഗേറ്റിലൂടെ!Allu Arjun Released Updates: ഇന്നലെ അറസ്റ്റിലായ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനായി.
और पढो »
Electricity Charge: ഷോക്കടിപ്പിക്കുമോ? വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്വൈദ്യുതി നിരക്ക് വർധനവിൽ ഇന്ന് തീരുമാനം : Electricity charge will be increased in Kerala
और पढो »