ആരോഗ്യ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് കടുവയെ തിരുവനന്തപുരത്തെ മൃഗശാല ആശുപത്രിയിൽ എത്തിച്ചത്.
Thiruvananthapuram Zoo : ഇവ മറ്റേതെങ്കിലും കടുവ യുടെ ആക്രമണത്തിൽ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്AstrologyMalavya Rajaygoa: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!കേണിച്ചിറയിൽനിന്ന് പിടികൂടിയ കടുവ യെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. വനംവകുപ്പ് വയനാട് കേണിച്ചിറയിൽ നിന്ന് പിടികൂടിയ കടുവ യെയാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.
കുപ്പാടിയിൽ വനംവകുപ്പിന്റെ കടുവ പുനരധിവാസ കേന്ദ്രമുണ്ടെങ്കിലും കൂടുതൽ സൗത്ത് വയനാട് ഫോറസ്റ്റ് സബ് ഡിവിഷന്റെ കീഴിലുള്ള കേണിച്ചിറ ഭാഗത്ത് നിന്ന് കഴിഞ്ഞമാസം 23ന് ആണ് പത്ത് വയസ്സ് പ്രായമുള്ള ആൺ കടുവയെ പിടികൂടിയത്. ജനവാസ മേഖലയിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ കടുവയെ കെണിവച്ചാണ് പിടികൂടിയത്. പ്രത്യേകം സജ്ജമാക്കിയ ക്വാറന്റൈൻ കൂട്ടിലാണ് കടുവയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. 21 ദിവസത്തെ ക്വാറന്റൈൻ വിജയകരമായി പൂർത്തിയാക്കിയാൽ കടുവയെ സാധാരണ കൂട്ടിലേക്ക് മാറ്റാനാണ് തീരുമാനം.കടുവയുടെ ശരീരത്തിൽ പല ഭാഗങ്ങളിലും മുറിവുണ്ട്. ഇവ മറ്റേതെങ്കിലും കടുവയുടെ ആക്രമണത്തിൽ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനയിൽ കടുവയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.
ക്വാറന്റൈൻ കാലയളവിൽ വിശദമായ പരിശോധനകൾ നടത്തിയ ശേഷമേ ആരോഗ്യസ്ഥിതി പൂർണമായി വിലയിരുത്താൻ സാധിക്കുകയുള്ളൂവെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു. നിലവിൽ രണ്ട് ബംഗാൾ കടുവകളും രണ്ട് വെള്ളക്കടുവകളും ആണ് തിരുവനന്തപുരം മൃഗശാലയിൽ ഉള്ളത്. ഇതിൽ ബബിത എന്നു പേരുള്ള പെൺകടുവയെ മാർച്ച് 22ന് വയനാട്ടിൽ നിന്ന് കൊണ്ടുവന്നതാണ്. ഇപ്പോൾ ഇവിടെയെത്തിച്ച ആൺ കടുവ ഉൾപ്പെടെ മൃഗശാലയിൽ ആകെ അഞ്ച് കടുവകളാണ് ഉള്ളത്. കേണിച്ചിറയിൽനിന്ന് പിടികൂടിയ കടുവയെ ചികിത്സയ്ക്കായി മൃഗശാല ആശുപത്രിയിലേക്ക് മാറ്റി.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Rain Alert: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലKerala Rain Updates: അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യത
और पढो »
Rain Alert: കാലവർഷം വീണ്ടും ശക്തമാകുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »
Drugs Seized: ബ്രൗൺഷുഗറുമായി അസം സ്വദേശികൾ വർക്കലയിൽ പിടിയിൽ!തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഐ.ടി സെല്ലിന്റെ സഹായത്തോടെ വർക്കല റെയിഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗറുമായി ഇവരെ കണ്ടെത്തിയത്
और पढो »
AKG Centre Attack: രണ്ട് വർഷം ഒളിവിൽ, ഒടുവിൽ പിടിയിലായി; എകെജി സെന്റർ ആക്രമണ കേസിലെ പ്രതി കസ്റ്റഡിയിൽയൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന സുഹൈൽ രണ്ട് വർഷമായി വിദേശത്ത് ഒളിവിലായിലായിരുന്നു.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather Report: അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
और पढो »
Todays Gold Rate: സ്വർണവില എങ്ങനെ, പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഇന്നത്തെ നിരക്ക്തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 52,960 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 6620 രൂപയും.
और पढो »