യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തിൽ ഇറാൻ മാനുഷിക പരിഗണനയിൽ ഇടപെടാൻ തയ്യാറാണെന്ന വാര്‍ത്ത ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി.
നിമിഷ പ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു. യെമൻ പ്രസിഡന്റ് റാഷിദ് അൽ അലിമി വധശിക്ഷയ്ക്ക് അനുമതി നൽകിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് അറിയിച്ച് ഇറാൻ.
ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെ മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം സ്വീകരിച്ച് മാപ്പു നല്കാനുള്ള അവകാശമുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ദയാധനം അടക്കമുള്ള കാര്യങ്ങളിൽ തലാലിന്റെ കുടുംബം ഇപ്പോഴും ഒത്തുതീർപ്പിലേക്കെത്താൻ തയ്യാറായിട്ടില്ല. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിൽ തുടരുകയാണ്. യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു എന്നതാണ് നിമിഷ പ്രിയയ്‌ക്കെതിരായ കേസ്. നഴ്സായ നിമിഷപ്രിയയ്ക്കൊപ്പം ക്ളിനിക് നടത്തുന്നതിൽ പങ്കാളിയായിരുന്നു തലാൽ
NIMISHA PRIYA IRAN DEATH PENALTY YEMEN INDIA
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
നിമിഷ പ്രിയയ്ക്ക് വധശിക്ഷ: യെമൻ പ്രസിഡന്റ് അനുമതിയെമൻ നഴ്സ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ നടപ്പാക്കാൻ അനുമതി ലഭിച്ചു. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കുമെന്ന് റിപ്പോർട്ട്. യെമൻ പൗരൻ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു എന്നതാണ് കേസ്.
और पढो »
Periya Double Murder Verdict: ജീവിക്കാൻ ആഗ്രഹമില്ല, വധശിക്ഷ വേണം; കരഞ്ഞ് അപേക്ഷിച്ച് പെരിയ കേസിലെ പ്രതിവധശിക്ഷ ആവശ്യപ്പെട്ട് പെരിയ കേസിലെ പ്രതി : Periya Double Murder Case Accused Demanding Death Penalty
और पढो »
ദിലീപ് ശബരിമല ദർശനം നടത്തിയതിൽ ഹൈക്കോടതി വിമർശനം ചെയ്തുവിഐപി പരിഗണനയിൽ നടൻ ദിലീപിന്റെ ശബരിമല ദർശനം നടത്തിയതിൽ ഹൈക്കോടതി വിമർശനം ചെയ്തു. അതിനെതിരെ വിശദീകരണം ദേവസ്വം ബോർഡിനോട് തേടി.
और पढो »
Mannar Jayanthi Murder Case: മകളുടെ മുന്നിൽ വച്ച് തലയറുത്തു കൊന്നു; മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷMannar Jayanthi murder verdict: മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
और पढो »
Lord Shiva Fav Zodiac Signs: ഇവർ മഹാദേവന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?Lord Mahadev Fav Zodiacs: ജ്യോതിഷത്തിൽ പൊതുവെ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്.
और पढो »
Lakshmi Devi Fav Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല.
और पढो »