Mallikarjun Kharge in Wayanad: പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കുമെന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പൊതുയോഗത്തില്‍ ഖാർഗെ വ്യക്തമാക്കി.
അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീനാണ് മോദിയും അമിത് ഷായുമെന്ന് ഖാർഗെ.മണിപ്പൂരില്‍ വീടുകള്‍ കത്തിയെരിഞ്ഞപ്പോൾ മോദിക്ക് അവിടെ പോകാനുള്ള ധൈര്യമുണ്ടായില്ല.
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സ്വയം പറയുന്നത് അദ്ദേഹം സിംഹമാണെന്നാണ്. എന്നാൽ മോദി ഒരു ഭീരുവാണെന്നും അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീനാണ് മോദിയും അമിത് ഷായെന്നും ഖാർഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്നും ഖാർഗെ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കും. രാജ്യത്തിന്റെ ജനാധിപത്യത്തെ നശിപ്പിച്ചത് മോദിയാണ്. മതേതരത്വത്തെ, വിദ്യാഭ്യാസ സമ്പ്രദായത്തെ എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും അദ്ദേഹം നല്ല ദിനങ്ങള്‍ വരുമെന്നാണ് പറയുന്നതെന്ന് ഖാർഗെ വിമർശിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താം; തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം ലോകം മുഴുവന്‍ സഞ്ചരിക്കുന്ന മോദിക്ക് മണിപ്പൂരില്‍ വീടുകള്‍ കത്തിയെരിഞ്ഞപ്പോഴും, സഹോദരിമാര്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും അവിടെ പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി അവിടെപ്പോയി ആ ജനവിഭാഗങ്ങള്‍ക്കൊപ്പം നിന്നെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. മോദിയും അമിത് ഷായും നുണയന്‍മാരാണെന്ന് പറഞ്ഞ അദ്ദേഹം ഒരു വര്‍ഷം രണ്ട് കോടി തൊഴിലവസരം നല്‍കുമെന്ന ഗ്യാരണ്ടി എവിടെയാണ് നടപ്പിലായതെന്നും ചോദിച്ചു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...
Mallikarjun Kharge PM Modi മല്ലികാർജുൻ ഖാർഗെ നരേന്ദ്ര മോദി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Loksabha Elections 2024 BJP Manifesto: Sankalp Patra पर कांग्रेस अध्यक्ष Mallikarjun Kharge क्या बोले?Loksabha Elections 2024 BJP Manifesto: Sankalp Patra पर कांग्रेस अध्यक्ष Mallikarjun Kharge क्या बोले?
और पढो »
Congress MLA requests permission from Mallikarjun Kharge before chanting 'Bharat Mata Ki Jai'Congress MLA from Athani, Laxman Savadi, asked permission from Congress president Mallikarjun Kharge before chanting 'Bharat Mata Ki Jai' during an election rally in Karnataka. This incident has sparked anger among BJP members and led to jibe exchanges.
और पढो »
Narendra Modi in kerala: മുഖ്യമന്ത്രിയും മകളും മാസപ്പടി കേസിൽ അന്വേഷണം നേരിടുകയാണ്, അഴിമതിക്കാരെ തുറങ്കലിൽ അടയ്ക്കും: നരേന്ദ്രമോദിമലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. പത്മനാഭസ്വാമിയുടെ മണ്ണിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
और पढो »
Lok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുംPM Modi In Kerala: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്തു മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയത്
और पढो »
Narendra Modi: വിദ്വേഷ പരാമർശം; പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് ഇത്രയധികം പേർ?Narendra Modi: ഹിന്ദുക്കൾക്കിടയിൽ മുസ്ലീംഗൾക്കെതിരെ വെറുപ്പ് പരത്തി. നുഴഞ്ഞു കയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്നും മോദി മുസ്ലീംഗളെ അധിക്ഷേപിച്ചു.
और पढो »