CM Pinarayi Viajayan about Wayanad landslide: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തബാധിതർക്ക് സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം.Hardik PandyaTravel
കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. എസ്.ഡി.ആർ.എഫിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ കൂടി ചേർത്താണ് ആറ് ലക്ഷം രൂപ ലഭിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നതിനാൽ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസ വാടക ലഭിക്കില്ല. മുഴുവനായി സ്പോൺസർഷിപ്പ് മുഖേന താമസ സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും പ്രതിമാസ വാടക ലഭിക്കില്ല. ഭാഗികമായി സ്പോൺസർഷിപ്പ് നൽകുന്ന കേസുകളിൽ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കും.
ദുരന്തത്തിൽപ്പെട്ട കാണാതായ വ്യക്തികളുടെ ആശ്രിതർക്കും സഹായം നൽകേണ്ടതുണ്ട്. ഈ വിഷയത്തിൽ പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടെ കാര്യത്തിൽ പുറപ്പെടുവിച്ചതു പോലെ പോലീസ് നടപടികൾ പൂർത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധികരിക്കും. അത് അടിസ്ഥാനപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Pinarayi Vijayan വയനാട് ഉരുൾപൊട്ടൽ പിണറായി വിജയൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി2 ലക്ഷം രൂപയാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
Wayanad Landslide: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രംവയനാടിന് സഹായവുമായി നടൻ ചിയാൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന നൽകി.
और पढो »
Wayanad Landslide 6th Day: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 365; ആറാം ദിന തെരച്ചിൽദുരന്തമുഖത്ത് നിന്ന് ഇനിയും കണ്ടെത്താനുള്ളത് 206 പേരെ. ആറാം ദിവസത്തെ തെരച്ചിൽ തുടങ്ങി.
और पढो »
Wayanad Landslide Day 8: വയനാട് ദുരന്തം നടന്നിട്ട് എട്ടാം നാൾ; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ!Wayanad Search Operation Day 8: ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തിരച്ചില്‍ നടത്തും. ഇത് നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണ്.
और पढो »
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ ദുരന്തം; കാണാതായവരെ കണ്ടെത്താന്‍ റേഷന്‍ കാര്‍ഡ് പരിശോധനWayanad Landslide Disaster: ഉരുൾപൊട്ടൽ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പർ റേഷൻ കടയിലുൾപ്പെട്ട മുഴുവൻ പേരുടെയും വിവരങ്ങളാണ് പരിശോധിക്കുന്നത്.
और पढो »
Wayanad Landslide: വയനാട് ദുരന്തം, മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; രക്തസാമ്പിള്‍ ശേഖരണം തുടങ്ങിദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ആദ്യഘട്ടത്തിൽ ശേഖരിച്ചിരുന്നു. ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
और पढो »