രാജി സംബന്ധിച്ച് മുകേഷും സി.പി.എമ്മുമാണ് നിലപാടെടുക്കേണ്ടത്. സി.പി.എമ്മാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
VD Satheesan: തുടര്‍ച്ചായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുകേഷിന് സിപിഎം കുട പിടിക്കുന്നു; മുകേഷ് രാജി വയ്ക്കണമെന്ന് വിഡി സതീശൻ
എത്രയോ വെളിപ്പെടുത്തലുകളാണ് മുകേഷിനെതിരെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ആരോഗ്യവകുപ്പ് മന്ത്രി നേരത്തെ മുകേഷിന്റെ സഹധര്‍മ്മിണിയുമായി നടത്തിയ ഇന്റര്‍വ്യൂവിലെ വിവരങ്ങളും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയല്ലേ സി.പി.എം. രാജിക്കാര്യത്തില്‍ സി.പി.എം തീരുമാനം എടുക്കട്ടെയെന്നാണ് പ്രതിപക്ഷം പറഞ്ഞത്.
പക്ഷെ 2023 ജൂലൈയില്‍ രൂപീകരിച്ച സിനിമ നയരൂപീകരണ സമിതിയിലെ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമാണെന്നു പറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ മുകേഷ് പ്രതിയായി നില്‍ക്കുകയാണ്. അപ്പോള്‍ സര്‍ക്കാര്‍ എന്തെല്ലാമാണ് ചെയ്തു കൊടുത്തതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ഇപ്പോള്‍ മുകേഷിനെതിരെ ഒരാളല്ല നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി വരുന്നത്. ആരോപണം ഉയര്‍ന്ന മറ്റു രണ്ടു പേര്‍ രാജി വച്ചിട്ടും മുകേഷ് രാജിക്ക് തയാറാകുന്നില്ല. ആരോപണ വിധേയനായ മുകേഷിന് സി.പി.എം കുടചൂടിക്കൊടുക്കുകയാണ്. ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു പോലും സി.പി.എം മുകേഷിനെ സംരക്ഷിക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് ഒരു മറുപടിയും കിട്ടിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ തൊടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. വിവരാവകാശ കമ്മിഷണര്‍ ആവശ്യപ്പെടാത്ത പേജുകള്‍ പോലും സര്‍ക്കാര്‍ ഒഴിവാക്കി.
VD Satheesan Hema Committee Report മുകേഷ് വിഡി സതീശൻ ഹേമ കമ്മിറ്റി റിപ്പോർട്ട്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Mukesh:മുകേഷിന്റെ രാജി സിപിഎം ചോദിച്ച് വാങ്ങണം; ലൈംഗികാരോപണത്തിൽ നിലപാടറിയിച്ച് കെ.കെ രമമുകേഷിന്റെ രാജി സിപിഎം ചോദിച്ച് വാങ്ങണമെന്ന് വടകര എംഎല്‍എ കെ.കെ രമ.
और पढो »
VD Satheesan: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോർട്ട്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌അഞ്ച് സിപിഎം സൈബര്‍ പേജുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലുമാണ് വിവാദ പോസ്റ്റർ പ്രചരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.
और पढो »
Ranjith resign: സിംഹാസനം ഇളകി; ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജി വച്ച് രഞ്ജിത്ത്ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി.
और पढो »
Kolkata Murder: ആളിക്കത്തി പ്രതിഷേധം; മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രതിഷേധത്തിൽ വൻ സംഘർഷംമമതാ ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന നടത്തിയ പ്രതിഷേധത്തിൽ വന്‍ സംഘര്‍ഷം.
और पढो »
Mukesh: ബ്ലാക് മെയ്ൽ തന്ത്രത്തിന് കീഴടങ്ങില്ല, തെളിവുകളുണ്ട്; മിനു മുനീറിനെതിരെ വെളിപ്പെടുത്തലുമായി മുകേഷ്Mukesh against Minu Muneer: പണം ആവശ്യപ്പെട്ട് നിരന്തരമായി മിനു മുനീര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു എന്നാണ് മുകേഷ് തുറന്നുപറഞ്ഞിരിക്കുന്നത്.
और पढो »
Shammi Thilakan: പാക്ക് അപ്പ് പറഞ്ഞ് അമ്മ; കൂട്ടരാജി എടുത്തുചാട്ടമെന്ന് ഷമ്മി തിലകൻഅമ്മ സംഘടനയിലെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ട രാജി എടുത്ത് ചാട്ടമെന്ന് ഷമ്മി തിലകൻ.
और पढो »